English| മലയാളം

വിവരണം

 

വില്ലേജ്  :   തിരൂര്‍, തൃക്കണ്ടിയൂര്‍
താലൂക്ക്‌  :   തിരൂര്‍
അസംബ്ലിമണ്ഡലം  :   തിരൂര്‍
പാര്‍ലമെന്റ്മണ്ഡലം  :   പൊന്നാനി
 
 അതിരുകള്‍
 
വടക്ക് : താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകള്‍,കിഴക്ക് : ചെറിയമുണ്ടം പഞ്ചായത്ത്,തെക്ക് : തലക്കാട് പഞ്ചായത്ത് , പടിഞ്ഞാറ് : വെട്ടം, നിറമരുതൂര്‍ പഞ്ചായത്തുകള്‍.
 
  ഭൂപ്രകൃതി
 
 ഭൂപ്രകൃതിയനുസരിച്ച് തിരൂരിനെ പൂര്‍ണ്ണകുന്നില്‍ പ്രദേശങ്ങള്‍, ഭാഗിക കുന്നിന്‍ പ്രദേശങ്ങള്‍, സമതലങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. സമതല പ്രദേശങ്ങളില്‍ മണല്‍ കലര്‍ന്ന പശിമരാശി മണ്ണും ഉയര്‍ന്ന പ്രദേശത്ത് ചരല്‍ കലര്‍ന്ന ചുമന്ന മണ്ണും ആണ് ഇവിടെയുള്ളത്.
 
  ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
 
പ്രശസ്തമായ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം, ഭണ്ഡാരക്കാവ് ക്ഷേത്രം, തെക്കുമുറി പാട്ടുപറമ്പ് ഭഗവതി, ചെറുതൃക്കോവില്‍ വിഷ്ണു, കുമാരമംഗലം സുബ്രഹ്മണ്യന്‍, പൊറൂര്‍ അയ്യപ്പക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും തിരൂരിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം ദേവാലയമായ കോട്ട് ജുമാമസ്ജിദ്, കോരങ്ങത്ത് ജുമാമസ്ജിദ്, ഏറ്റിരിക്കടവ് മസ്ജിദ്, തിരൂര്‍ ടൗണ്‍പള്ളി, താഴെപ്പാലത്ത് ക്രിസ്ത്യന്‍ ദേവാലയമായ സെന്റ് മേരീസ് ചര്‍ച്ച്, തെക്കും മുറി സി.എസ്.ഐ. ചര്‍ച്ച് എന്നിവ പ്രധാന ആരാധനാലയങ്ങളാണ്.
 
 വിനോദസഞ്ചാര കേന്ദ്രങ്ങള്‍
 
തിരൂര്‍ പുഴയില്‍ നിന്ന് തുടങ്ങി കൂട്ടായി അഴിമുഖം വരെയുള്ള പുതുതായി ആരംഭിച്ച ബോട്ട് സര്‍വ്വീസ് വിനോദസഞ്ചാരത്തിനുതകുന്നതാണ്.
 
 

 ചരിത്രപ്രാധന്യമുള്ളത് / ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപങ്ങള്‍

 
1906ല്‍ ആരംഭിച്ച തുഞ്ചന്‍ സ്മാരകം വളരെ പ്രസിദ്ധിയാര്‍ജിച്ചതാണ്.