English| മലയാളം

സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ്

മുനിസിപ്പാലിറ്റിയില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ നവംബർ 13 മുതല്‍ നവംബർ 30 വരെയുള്ള ദിവസങ്ങളിലും പഞ്ചായത്തിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ നവംബർ 18 മുതല്‍ നവംബർ 30 വരെയുള്ള ദിവസങ്ങളിലും ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി മസ്റ്ററിംഗ് നടത്തേണ്ടതാണ് . ഇങ്ങനെ ചെയ്യാത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുന്നതല്ല. ഇതിനായി അക്ഷയ കേന്ദ്രത്തിൽ യാതൊരു ഫീസും നൽകേണ്ടതില്ല . അക്ഷയക്കാവശ്യമായ തുക സർക്കാർ നൽകുന്നതാണ് . അക്ഷയ കേന്ദ്രത്തിൽ പോകാൻ കഴിയാത്ത കിടപ്പു രോഗികൾ ആ വിവരം 29/11/2019 നകം കുടുംബാംഗങ്ങള്‍ സെക്രട്ടറിയെ അറിയിക്കേണ്ടതാണ് . അങ്ങനെയുളളവരുടെ വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്